കർണാടകയിലെ കോൺഗ്രസ് ജനതാദൾ സഖ്യ സർക്കാരിനെ താഴെ ഇറക്കാൻ അവസാന ശ്രമവുമായി ബിജെപി. അടുത്ത മാസം എട്ടാം തീയതി നടക്കാനിരിക്കുന്ന ബജറ്റിനുമുമ്പ് ഭരണം പിടിക്കുമെന്ന് ഉറപ്പിച്ചാണ് ബിജെപി മുന്നോട്ടുനീങ്ങുന്നത്. ബജറ്റിനു മുൻപ് 6 വിമത കോൺഗ്രസ് എംഎൽഎമാർ രാജിവയ്ക്കുമെന്നാണ് ഇപ്പോൾ ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഈ എംഎൽഎമാർ ഇപ്പോൾ മുംബൈയിലും ബാംഗ്ലൂരിലും ആണ് ഉള്ളതെന്ന വിവരങ്ങളും പുറത്തുവന്നു കഴിഞ്ഞു. അതേസമയം കുമാരസ്വാമിയും കോൺഗ്രസും തമ്മിലുള്ള ഭിന്നത പരസ്യമായി രംഗത്ത് വന്നതോടെ അത് ബിജെപിക്ക് നേട്ടം ആവുകയും ചെയ്തു